അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജിൽ ഐ സ്മാർട്ട് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. വി.ഐ.ടി വെല്ലൂർ മുൻ വൈസ് ചാൻസലർ പ്രൊഫ. ഡി.പി. കോത്താരി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ആർ. അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധരാജ്യങ്ങളിലെ വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറിലേറെ പ്രമുഖർ പങ്കെടുത്തു.