പറവൂർ: പെരുമ്പടന്ന പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പള്ളിപ്പുറം കോലോത്തുംകടവ് ആലുങ്കൽ വിമലിന് (29) ഗുരുതരമായി പരിക്കേറ്റു. വിമൽ പാലത്തിന്റെ അപ്രോച്ച് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന മൂത്തകുന്നം സ്വദേശി അഭിരോഷിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തിൽ പാലത്തിന്റെ കൈവരി തകർന്നു.