പറവൂർ: കിഴക്കിന്റെ പാദുവ എന്നറിയപ്പെടുന്ന ചെട്ടിക്കാട് വി. അന്തോണീസിന്റെ തീർത്ഥാടന ദേവാലയത്തിൽ തിരുനാളിന് മേയ് നാലിന് കൊടിയേറും. പതിനൊന്നിനാണ് തിരുനാൾ. കൊവിഡ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും തിരുനാൾ തിരുക്കർമ്മങ്ങൾ. നവനാൾ ദിനങ്ങൾ ദിവ്യബലി, നൊവേന, ആരാധന എന്നിവ ഉണ്ടാകും. തിരുനാളിനോടനുബന്ധിച്ചുള്ള എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് റെക്ടർ. ഫാ. ബിനു മുക്കത്ത് അറിയിച്ചു.