st-thomas-church-
പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ അബ്ദുൽ ജലീൽ മാർ ഗ്രിഗോറിയോസ് ബാവായുടെ ശ്രാദ്ധ പെരുന്നാളിന് വികാരി ഫാ. ജോർജ്ജ് ജോൺ കൂരൻ താഴത്തുപറമ്പിൽ കൊടിയേറ്റുന്നു.

പറവൂർ: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ അബ്ദുൽ ജലീൽ മാർ ഗ്രിഗോറിയോസ് ബാവായുടെ 340–ാം ശ്രാദ്ധ പെരുന്നാളിന് വികാരി ഫാ. ജോർജ് ജോൺ കൂരൻ താഴത്തുപറമ്പിൽ കൊടിയേറ്റി. സന്ധ്യാപ്രാർത്ഥന, വാഹനത്തിൽ പ്രദക്ഷിണം എന്നിവ നടന്നു. ഇന്ന് രാവിലെ ഒമ്പതിന് കുർബാന, വിശുദ്ധ കബറിങ്കൽ ധൂപപ്രാർഥന, ഉച്ചയ്ക്ക് രണ്ടിന് പരിശുദ്ധ ബാവാ ഉപയോഗിച്ചിരുന്ന കാസാക്കൂട്ടം, കാപ്പാക്കൂട്ടം, കഴുത്തിലണിഞ്ഞിരുന്ന സ്ലീബ അടങ്ങിയ അരുളിക്ക, പള്ളി സാമാനങ്ങൾ എന്നിവ മേമ്പൂട്ടിൽനിന്ന് പള്ളിയങ്കണത്തിലേക്ക് എടുത്തുവയ്ക്കും, വൈകിട്ട് ആറരക്ക് സന്ധ്യാപ്രാർഥന, നഗരംചുറ്റി പ്രദക്ഷിണം. 27ന് രാവിലെ ആറരക്ക് വിശുദ്ധ കബറിങ്കൽ കുർബാന, എട്ടരക്ക് കുർബാന, വിശുദ്ധ കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം, വീടുവയ്ക്കാനുള്ള ഭൂമിയുടെ രേഖകൈമാറൽ എന്നിവ നടക്കും.