പറവൂർ: കൊവിഡ് വാക്സിൻ എടുക്കുവാനായി cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് പറവൂർ താലൂക്ക് ആശുപത്രിയിൽ സ്ലോട്ട് ചെയ്ത് ഷെഡ്യൂൾചെയ്ത് വരുന്നവർക്കേ ആദ്യഡോസ് വാക്സിൻ ലഭിക്കുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നൂറ് ‌ഡോസ് വാക്സിൻ ലഭിക്കുമ്പോൾ ആദ്യ ഡോസ് 30 പേർക്ക് നൽകുകയും ബാക്കി വരുന്ന 70 പേർക്ക് രണ്ടാം ഡോസ് എന്ന മുൻഗണനാ ക്രമത്തിലായിരിക്കും നൽകുക. രണ്ടാം ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യണമെന്നില്ല. വാക്സിനേഷനായി എത്തുന്നവർ രജിസ്ട്രേഷൻ നമ്പറും മൊബൈൽ നമ്പറും കൊണ്ടുവരണം.