കൊച്ചി: കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളം കരയോഗവും നന്മ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എഫ്.എൽ.ടി.സിയുടെ ഭാഗമായി നഗരസഭാ പരിധിയിലുള്ള കൊവിഡ് ബാധിതർക്കായി കലൂർ എഫ്.സി.സി 1983 ചാരിറ്റബിൾ ട്രസ്റ്റ് 5000 ഭക്ഷണപ്പൊതികൾ മേയർ അഡ്വ.എം. അനിൽകുമാറിന് കൈമാറി. എഫ്.സി.സി ക്ലബ് പ്രസിഡന്റ് സി.എ. സുധീർ, ജനറൽ സെക്രട്ടറി ഷാജഹാൻ, ട്രഷറർ സഹീദ്, ചെയർമാന്മാരായ ടി.കെ. അഷറഫ്, സനിൽമോൻ, കൗൺസിലർമാരായ സി.എ. ഷക്കീർ, പി.എസ്. ബൈജു എന്നിവർ സംസാരിച്ചു.