health
കാഞ്ഞൂർ ചെങ്ങൽ സെൻ്റ്.ജോസഫ് ഗേൾസ്ഹയർ സെക്കൻഡറി സ്ക്കുളിൽ കൊവിഡ് വിദ്യാർത്ഥിനികൾ എസ്.എസ്.എൽ.സി.പരീക്ഷ എഴുതിയ ക്ലാസ്സ് മുറി എം.കെ. ലെനിൽ അണുനശീകരണം നടത്തുന്നു.

കാലടി: കാഞ്ഞൂർ സഹകരണ ബാങ്കിലെ ജീവനക്കാരൻ എം .കെ .ലെനിൻ കൊവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. കാഞ്ഞൂർ പഞ്ചായത്തിന്റെ എത് ഭാഗത്ത് കൊവിഡ് സ്ഥിരികരിച്ചാലും ലെനിൻ പ്രതിരോധ മരുന്നുകുറ്റി എടുത്ത് സ്ഥലത്തെത്തി അണുനശീകരണം നടത്തും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 500 പരം വീടുകളിൽ അണുനശീകരണം നടത്തി. ഇതിന് ഒരു രൂപ പോലും ലെനിൻ പ്രതിഫലമായി വാങ്ങാറില്ല. മാത്രമല്ല, പണം സ്വന്തം കൈയിൽ നിന്ന് മുടക്കിയാണ് സേവനം ചെയ്യുന്നത്. തൊട്ടടുത്ത പഞ്ചായത്തായ ശ്രീമൂലനഗരത്തും നിരവധി വീടുകളിൽ ലെനിൻ അണുനശീകരണം നടത്തിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട പഞ്ചായത്തിലെ ക്ഷേത്രങ്ങളും പള്ളികളിലും നിരവധി തവണ ശുചീകരണം നടത്തി. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ചെറുപ്പക്കാരന്റെ വീട്ടിലും ബ്ലോക്ക് മെമ്പർ ആൻസി ജിജോവിനൊടൊപ്പം അണുനശീകരണം നടത്തി. എറണാകുളത്ത് നിന്ന് മരുന്ന് വാങ്ങി വന്നാണ് ഈ സേവനം നടത്തുന്നത്. ബാങ്ക് ജോലി കഴിഞ്ഞുള്ള സമയവും ഞായാറാഴ്ചയും മറ്റ് അവധി ദിനങ്ങളിലുമാണ് ലെനിൻ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. സി.പി.എം കാഞ്ഞൂർ ലോക്കൽ കമ്മറ്റി അംഗമാണ് ലെനിൻ .