aboobaker

ആലുവ: കൊവിഡ് പിടിമുറുക്കിയ കടുങ്ങല്ലൂർ പഞ്ചായത്തിൽ മരണസംഖ്യ ഉയരുന്നു. പടിഞ്ഞാറെ കടുങ്ങല്ലൂർ ആശാരിപ്പറമ്പിൽ അബൂബക്കർ (82) ആണ് ശനിയാഴ്ച്ച രാത്രി മരിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച്ച രാത്രിയിലാണ് മരിച്ചത്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട കടുങ്ങല്ലൂരിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ നാലായി. ഭാര്യ: സാറ. മക്കൾ: സൗജത്ത്, സീനത്ത്, സബുന്നീസ, ഷംല. മരുമക്കൾ: സിദ്ധീഖ്, അബ്ദുൾ നാസർ, അഷറഫ്, ഷിഹാബ്‌.