കാലടി: മാണിക്കമംഗലം വടക്കേവീട്ടിൽ ജയകുമാർ (51) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി വീട്ടിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: വൃന്ദ (കാലടി ഫാർമേഴ്സ് ബാങ്ക് ജീവനക്കാരിയും കേരള സ്‌റ്റേറ്റ് കോപ്പറേറ്റീവ് കൗൺസിൽ അംഗവും). മക്കൾ: അരവിന്ദ്, ആര്യനന്ദ.