തോപ്പുംപടി: വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കഴിഞ്ഞതോടെ ചിക്കൻ വില ഇടിഞ്ഞു. 150 രൂപ ഉണ്ടായിരുന്നത് 96 ലേക്ക് വന്നു. രണ്ട് ദിവസം ലോക്ക് ഡൗണിന് സമാനമായ രീതിയിലായതിനെ തുടർന്ന് ഇന്നലെ കോഴിവില 107 ആയിരുന്നു. ഇന്ന് വില പഴയപടിയാകുമെന്നാണ് സൂചന. ശനിയും ഞായറും ദിവസം ചിക്കനും മറ്റു മാംസങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. മട്ടൻ വില 690 ആയി ഉയർന്നു. ആഘോഷങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും മാംസ ഇനത്തിൽ വിലയിൽ മുൻപന്തിയിൽ നിൽക്കുന്നത് മട്ടൻ തന്നെയാണ്. താറാവ് ഒന്നിന് 350. ബീഫ് - 350.
മീനുകളുടെ വില അടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. കരിമീൻ വലുത് 800, ചെമ്മീൻ - 400, ചൂര - 300, കൊഴുവ- 300, വരാൽ 400, പള്ളത്തി- 300 ഇങ്ങിനെ പോകുന്നു മീൻവില. നാടൻ താറാവ് മുട്ട 12 മുതൽ 15 വരെയാണ്.