കൊച്ചി: സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോകളും ടാക്‌സികളും ജെ.എസ്.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും സൈലോബിയം എന്റർപ്രൈസസിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യമായി അണുവിമുക്തമാക്കുന്നു. ഇന്ന് രാവിലെ 11 മുതൽ 2 വരെ കൗണ്ടറിൽ എത്തുന്ന എല്ലാ ഓട്ടോകളും ടാക്‌സികളുമാണ്‌ അണുമുക്തമാക്കുന്നത്. കലൂരിൽ പ്രവർത്തിക്കുന്ന സൈലോബിയം എന്റർപ്രൈസസാണ് ബെൽജിയം സാങ്കേതികവിദ്യയിൽ അണുനശീകരണം നടത്തുന്നത്. പ്രീപെയ്ഡ് ഓട്ടോസ്റ്റാൻഡിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഏരിയാ മാനേജർ നിഥിൻ നോർബെർട്ട്, ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു, സൈലോബിയം എന്റർപ്രൈസസ് മാനേജിംഗ് പാർട്ണർ എൽ. കുമാർ എന്നിവർ സന്നിഹിതരായിരിക്കും.