കാലടി: മുണ്ടങ്ങാമറ്റം ഡി.വൈ.എഫ്.ഐ യൂണിറ്റ് കൊവിഡ് വാക്സിനേഷൻ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് തുടങ്ങി. ഭാരവാഹികളായ ഷാമോൻ ഷാജി, അശ്വിൻ ബിജു, ശങ്കരൻകുട്ടി, പൊന്നു, മേഘപ്രസാദ്, ഗീതിക ലാലു എന്നിവർ നേതൃത്വം നൽകി.