കൊച്ചി: ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി പുതുതലമുറയിലേയ്‌ക്കെത്തിക്കാൻ തയ്യാറാകണമെന്ന് വി.പി. സജീന്ദ്രൻ എം.എൽ.എ പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി എറണാകുളം ജില്ലാ കമ്മിറ്റി ഹിംസാത്മക രാഷ്ട്രീയത്തിനെതിരേ സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധിയൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹിംസ, സത്യം എന്നിവയാണ് ഗാന്ധിജി മുറുകെപ്പിടിച്ച ആശയങ്ങൾ. അക്രമങ്ങൾ കണ്ടുവളരുന്ന പുതിയ തലമുറയിലേയ്ക്ക് അഹിംസാമന്ത്രം എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡോ. എഡ്വേർഡ് എടേഴത്ത് , ഐ.ടി സെൽ ചെയർമാൻ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.