കൊച്ചി: ശാരീരിക അകലം, മാസ്‌ക്, പ്രാർത്ഥനയ്ക്കെത്തുന്ന ഓരോരുത്തർക്കും പ്രത്യേക മാറ്റ് തുടങ്ങിയ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ മസ്ജിദ് പരിപാലന സമിതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

പത്തുവയസിന് താഴേയുള്ളവരും 65ന് മുകളിലുള്ളവരും പള്ളിയിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. കൊവിഡ് മഹാമാരിയിൽനിന്ന് രക്ഷപ്പെടാൻ എല്ലാ പള്ളികളിലും നമസ്‌കാരത്തിൽ പ്രത്യേക പ്രാർത്ഥന (ഖുനൂത് ) നടത്തണം. ഇതിനായി ചേർന്ന ഓൺലൈൻ സംഗമത്തിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാള അഷ്‌റഫ്, എ.എം. ഹാരിസ് തൃശൂർ, വിഴിഞ്ഞം ഹനീഫ്, കെ.എം. ഹാരിസ് കോതമംഗലം, അഡ്വ. മാമൻ മലപ്പുറം, ബഷീർ തേനമാക്കൽ കോട്ടയം, മുഹമ്മദ് ബഷീർ ബാബു, അഡ്വ. ജെ.എം. മുസ്തഫ, കെ. എച്ച്. എം. അഷ്‌റഫ്, കുളപ്പാട അബൂബക്കർ എന്നിവർ പങ്കെടുത്തു.