ആലുവ: കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ പൊലീസ് പരിശോധനകൾ തുടരുന്നു. അത്യാവശ്യമുള്ളവർ മാത്രമാണ് പുറത്തിറങ്ങുന്നതെന്ന് ഉറപ്പുവരുത്താൻ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 24 മണിക്കൂറും നിരത്തിലുണ്ടായിരുന്നു.
റൂറൽ ജില്ലയിലെ 34 പൊലീസ് സ്റ്റേഷൻ പരിധിയിലും ഉദ്യോഗസ്ഥർ സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധനനടത്തി. ചടങ്ങുകളിലും മറ്റും നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡുകളുമുണ്ടായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 160 പേർക്കെതിരെ കേസെടുത്തു. 40 പേരെ അറസ്റ്റുചെയ്തു. 22 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്‌ക് ധരിക്കാത്തതിന് 2250 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 2035 പേർക്കെതിരെയും നടപടിയെടുത്തു.