sndp
എസ്.എൻ.ഡി.പി യോഗം കടാതി ശാഖ മന്ദിരത്തിൽ നടത്തിയ ഗുരുദേവ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠ ചടങ്ങ്

മൂവാറ്റുപുഴ: എസ്.എൻ.ഡ്.പി യോഗം726- ാം നമ്പർ കടാതി ശാഖ മന്ദിരത്തിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ മേൽ ശാന്തി രാജേഷ് ശാന്തിയും ബ്രഹ്മശ്രീ നടുമുറി ബാബു തന്ത്രിയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠ കർമ്മം നടത്തിയത്.വിഗ്രഹ പ്രതിഷ്ഠ കർമ്മത്തിന് മുന്നോടിയായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം , ശാന്തി ഹോമം, സുബ്രമണ്യ പൂജ എന്നിവ നടത്തി. കലശാഭിഷേകം, മഹാഗുരുപൂജ, സമൂഹ പ്രാർത്ഥന, മംഗള ആരതി , പ്രസാദവിതരണം, വിശേഷാൽ വഴിപാടുകൾ, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഭഗവതി സേവ, ഗണപതി ഹോമം, ശാന്തി ഹോമം, സുബ്രമണ്യപൂജ, എന്നിവ നടത്തി. ചടങ്ങിൽ മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, യൂണിയൻ സെക്രട്ടറി അഡ്വ. എ. കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ.തമ്പാൻ, അഡ്വ .എൻ.രമേശ്, യൂണിയൻ കമ്മിറ്റി അംഗം എ.സി. പ്രതാപ ചന്ദ്രൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.വിൽസൻ, കടാതി ശാഖ പ്രസിഡന്റ് കെ.എസ്.ഷാജി, സെക്രട്ടറി എം.എസ്.ഷാജി, വൈസ് പ്രസിഡന്റ് അഡ്വ.ദിലീപ് എസ്.കല്ലാർ, ശാഖ കമ്മിറ്റി അംഗങ്ങളായ അനു സോമൻ, എം.കെ.ബാബു, എം.ആർ. സമജ്, എം.ആർ. വിജയൻ, എം.എൻ. സജി, എൻ.എം.മനോജ് , സീമ അശോകൻ, ഗുരുമണ്ഡപ ശില്പി മണി, സഹശില്പി, അനിൽ കങ്ങഴ, മോഹനൻ മൂലേകുടിയിൽ എന്നിവർ പങ്കെടുത്തു.