നെടുമ്പാശേരി: അപകടം പതിവായ പറമ്പേരി - പുതുവാംകുന്ന് റോഡിൽ പുറയാർ പ്രവാസി റിലീഫ് ആൻഡ് ചാരിറ്റി കോൺവെക്‌സ് മിറർ സ്ഥാപിച്ചു. കുത്തനെ വളവായ റോഡിന്റെ മുകളിൽ റെയിൽവേ ട്രാക്കും ഇടതുവശത്ത് പറമ്പേരി മദ്രസയുമാണ്. പുറയാർനിന്ന് ദേശത്തേക്കും റെയിൽവേതുരങ്കം വഴി ആലുവ - കാലടി റോഡുകളിലേക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതിനാൽ നിത്യവും നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
റോഡിലെ കുത്തനെയുള്ള വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ ട്രെയിൻ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ശബ്ദത്താൽ മറ്റ് വാഹനങ്ങളിലെ ഹോണടി കേൾക്കാൻ സാധിക്കാതെ കൂട്ടിയിടിക്കുന്നതും റോഡ് മുറിച്ച് കടക്കുന്ന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. വിവിധ ദിശകൾ വ്യക്തമായി കാണാവുന്ന വിധത്തിലുള്ള കോൺവെക്‌സ് മിററാണ് സ്ഥാപിച്ചത്.
സംഘടന പ്രസിഡന്റ് അബ്ദുൽ റഹിമാൻ മാടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസർ മുട്ടത്തിൽ, സാലി ചന്ദ്രത്തിൽ, മുഹമ്മദ് അമ്പാട്ടകൂടി, ടി.എ. മുത്തലിബ്, നാസർ കുത്തേടത്ത്, ഷാജഹാൻ പുതുവാംകുന്ന്, ഷാനു ഹൈദ്രോസ്, റസാഖ് ചാഴിക്കകത്തൂട്ട് തുടങ്ങിയവർ സംസാരിച്ചു.