valsalakumari
കനാലിലെ മാലിന്യം നീക്കം ചെയ്യുന്നു.

അങ്കമാലി: നീലീശ്വരം നമ്പർ രണ്ട് കനാലിന്റെ അവസാന ഭാഗമായ മഞ്ഞപ്ര മുളരിപ്പാടം ഭാഗത്ത് മാലിന്യങ്ങൾ കൂന്നുകൂടിയത് വാർഡ് മെമ്പർ വത്സലകുമാരിയുടെ നേതൃത്വത്തിൽ നീക്കംചെയ്തു. പഞ്ചായത്തിന്റെ ഫണ്ടിനായി കാത്തുനിൽക്കാതെ ഈ മഹാമാരി സമയത്ത് പകർച്ചവ്യാധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കനാൽ ശുദ്ധീകരിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരും സഹായത്തിനെത്തി.