ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ ബോധവത്കരണവും അണുനശീകരണവും സംഘടിപ്പിച്ചു. ബാങ്ക് പരിധിയിലെ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എച്ച്. സാബു, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, കെ.വി. സുകുമാരൻ, പി.എ. ഉത്തമൻ എന്നിവർ സംസാരിച്ചു.