അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിൽ വാർഡ് 1 റെയിൽവേ സ്റ്റേഷൻ ഭാഗവും വാർഡ് 17 പീച്ചാനിക്കാട് ഭാഗവും വാർഡ് 13 കറുകുറ്റി പള്ളിയങ്ങാടി ഭാഗവും കണ്ടയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു .ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടച്ചു. പഞ്ചായത്തിൽ കൊവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അഭ്യർത്ഥിച്ചു.