പള്ളുരുത്തി: കൊവിഡ് രോഗബാധിതർക്കായി എസ്.എൻ.ഡി.പിയോഗം കുമ്പളങ്ങി സെൻട്രൽ ശാഖയുടെ ആഭിമുഖ്യത്തിൽ പ്രത്യേക ഹെൽപ്പ് ലൈൻ ഗ്രൂപ്പ് രൂപീകരിച്ചു. ഇവർക്കായി വൈദ്യ സഹായവും രക്തദാന ഗ്രൂപ്പും ആരംഭിച്ചു. സി.കെ. ടെൽഫി, എൻ.എസ്. സുമേഷ്, പ്രദീപ് മാവുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.