കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പന്ത്റണ്ടാം വാർഡ് വികസനസമിതിയുടെയും റെസ്‌പോൺസ് ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചു. 'കൊവിഡ് തീവ്രവ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം' എന്ന വിഷയത്തിലായിരുന്നു ഓൺലൈൻ ക്ലാസ്. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദഗ്‌ദൻ കെ.ടി. കാർത്തികേയൻ വിഷയം അവതരിപ്പിച്ചു. വി.എ.വിജയകുമാർ അദ്ധ്യക്ഷനായി. പി.കെ. അലി വി.എ. വിനു തുടങ്ങിയവർ സംസാരിച്ചു.