നെടുമ്പാശേരി: യു.എ.ഇയിൽ നിന്നുള്ള യാത്രക്കാർക്ക് സിയാൽ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും വരുന്നതിന് വിമാന സർവീസ് തുടരുന്നുണ്ടെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു. എംബസിയുടെ പ്രത്യേക അനുവാദത്തോടെ മാത്രമേ തിരികെ യു.എ.ഇയിലേക്ക് പോകാൻ കഴിയൂ. മേയ് ഒന്നുവരെയാണ് നിലവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമുള്ളത്. അതേസമയം, ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങൾ ഇരുഭാഗത്തേക്കും യാത്രക്കാരെ കൊണ്ടുപോകുന്നുണ്ട്. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് കാനഡ, യു.കെ, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ഒരാഴ്ചയായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ രാജ്യങ്ങളിലേക്ക് മറ്റു ചില രാജ്യങ്ങൾ വഴി ട്രാൻസിറ്റായി പോകുന്നതിന് തടസമില്ലെന്നും സിയാൽ അധികൃതർ അറിയിച്ചു.