കൊവിഡ് ബാധിതർ 4468 പേർ
കൊച്ചി: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നലെയും നാലായിരം കടന്നു. ഇതോടെ ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35614 ആയി. ജില്ലയിൽ 4468 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. വിദേശം, ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ നാലു പേരും സമ്പർക്കം വഴി 4444 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 17 പേരുടെ ഉറവിടം വ്യക്തമല്ല. 1002 പേർ രോഗ മുക്തി നേടി. 6740 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1340 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 74453 ആണ്. ജില്ലയിൽ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16813 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർ 3
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര 181
• എളംകുന്നപ്പുഴ 133
• പള്ളിപ്പുറം 123
• കളമശ്ശേരി 103
• പള്ളുരുത്തി 101
• കോട്ടുവള്ളി 88
• മഴുവന്നൂർ 85
• തൃപ്പൂണിത്തുറ 81
• വെങ്ങോല 81
• വടക്കേക്കര 79
• പെരുമ്പാവൂർ 72
• രായമംഗലം 69
• കടുങ്ങല്ലൂർ 68
• കടവന്ത്ര 65
• പൂതൃക്ക 64
• പുത്തൻവേലിക്കര 60
• ചേരാനല്ലൂർ 59
• വരാപ്പുഴ 56
• കലൂർ 54
• മട്ടാഞ്ചേരി 54
• ചേന്ദമംഗലം 53
• ഫോർട്ട് കൊച്ചി 53
• വടുതല 52
• വൈറ്റില 50
• അങ്കമാലി 49
• ആമ്പല്ലൂർ 49
• തോപ്പുംപടി 49
• ഇടക്കൊച്ചി 48
• എറണാകുളം സൗത്ത് 48
• നെല്ലിക്കുഴി 48
• വാഴക്കുളം 48
• ചെല്ലാനം 47
• കോതമംഗലം 46
• പായിപ്ര 45
• ഇടപ്പള്ളി 44
• നോർത്തുപറവൂർ 44
• മരട് 43
• കൂവപ്പടി 42
• ഞാറക്കൽ 42
• പിറവം 40
• എടത്തല 39
• ചിറ്റാറ്റുകര 38
• കവളങ്ങാട് 37
• പാലാരിവട്ടം 37
• വേങ്ങൂർ 37
• വെണ്ണല 36
• എളമക്കര 35
• കരുമാലൂർ 34
• കുമ്പളങ്ങി 34
• നെടുമ്പാശ്ശേരി 34
• കീഴ്മാട് 33
• കാഞ്ഞൂർ 32
• വടവുകോട് 32
• ആവോലി 31
• അശമന്നൂർ 30
• മുളവുകാട് 30
• വാളകം 30
• ആലങ്ങാട് 29
• കുമ്പളം 29
• മൂക്കന്നൂർ 29
• മൂവാറ്റുപുഴ 29
• മണീട് 28
• മലയാറ്റൂർ നീലീശ്വരം 28
• പോണേക്കര 27
• ആലുവ 26
• ഒക്കൽ 26
• എടക്കാട്ടുവയൽ 25
• ഐക്കാരനാട് 25
• കടമക്കുടി 25
• ചോറ്റാനിക്കര 25
• ശ്രീമൂലനഗരം 25
• മുടക്കുഴ 24
• മുളന്തുരുത്തി 24
• കറുകുറ്റി 23
• പനമ്പള്ളി നഗർ 23
• ആയവന 22
• എറണാകുളം നോർത്ത് 22
• ഏലൂർ 22
• കിഴക്കമ്പലം 22
• കുഴിപ്പള്ളി 22
• തേവര 22
• പാറക്കടവ് 22
• കുട്ടമ്പുഴ 21
• തിരുമാറാടി 21
• തുറവൂർ 21
• പച്ചാളം 21
• കോട്ടപ്പടി 20
• ചൂർണ്ണിക്കര 20
• മാറാടി 20
• വാരപ്പെട്ടി 20
• ഉദയംപേരൂർ 19
• കുന്നത്തുനാട് 19
• കീരംപാറ 18
• മുണ്ടംവേലി 18
• ഇലഞ്ഞി 17
• കാലടി 17
• പല്ലാരിമംഗലം 17
• രാമമംഗലം 17
• കൂത്താട്ടുകുളം 15
• തിരുവാണിയൂർ 15
• പാമ്പാകുട 15
• തമ്മനം 14
• പോത്താനിക്കാട് 14
• പൈങ്ങോട്ടൂർ 13
• കുന്നുകര 12
• ചെങ്ങമനാട് 12
• പാലക്കുഴ 12
• നായരമ്പലം 11
• പനയപ്പിള്ളി 11
• മഞ്ഞള്ളൂർ 11
• ആരക്കുഴ 10
• പിണ്ടിമന 10
• കരുവേലിപ്പടി 9
• എടവനക്കാട് 8
• പൂണിത്തുറ 8
• ഏഴിക്കര 7
• പെരുമ്പടപ്പ് 6
• ചളിക്കവട്ടം 5
• അതിഥി തൊഴിലാളി 10
• ഐ.എൻ.എച്ച്.എസ് 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എളംകുളം, അയ്യപ്പൻകാവ്, അയ്യമ്പുഴ, കല്ലൂർക്കാട്.
രണ്ട് ദിവസം, കുടുങ്ങിയത് 15,435 പേർ
കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ജില്ലയിൽ മാസ്ക് ഇല്ലാതെയും സാമൂഹിക അകലവും ലംഘിച്ച് പൊലീസിന്റെ വലയിൽ കുടുങ്ങിയത് 15,435 പേർ. രണ്ട് ദിവസത്തെ കണക്കാണിത്. മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയത് 8,150 പേർ.സാമൂഹിക അകലം പാലിക്കാത്ത 7,285 പേർക്കും പൊലീസിന്റെ പിടിവീണു. മാക്സ് ധരിക്കാത്തതിന് എറണാകുളം സിറ്റി പൊലീസ് 2700 പേർക്കെതിരെ കേസ് എടുത്തപ്പോൾ എറണാകുളം റൂറലിൽ 5,450 പേർക്ക് എതിരെ നടപടി സ്വീകരിച്ചു. 500രൂപയാണ് മാസ്ക് ധരിക്കാത്തതിന് പിഴ. ഇതുവഴി ഖജനാവിലെത്തുക 4,075,000 രൂപ.സാമൂഹിക അകലം പാലിക്കാത്തതിന് 1900 പേർ എറണാകുളം നഗരത്തിൽ മാത്രം കുടുങ്ങി. 5,385 പേർക്കെതിരെ റൂറൽ പൊലീസും കേസ് എടുത്തു.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇതുകൂടാതെ 270 പേർക്കെതിരെ റൂറൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 70 പേരെ അറസ്റ്റ് ചെയ്തു .22 വാഹനങ്ങൾ കണ്ടു കെട്ടി.കണ്ടെയ്‌മെന്റ് സോണുകളിൽ വഴികൾ അടച്ചു കെട്ടിയും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ഉച്ചഭാഷണികളിലൂടെ അറിയിപ്പ് നൽകിയും പൊലീസിന്റെ സാന്നിദ്ധ്യം എല്ലാ മേഖലയിലും ഉണ്ടായിരുന്നു.ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് സിറ്രി പൊലീസ് പരിധിയിൽ പരിശോധനകൾ നടന്നത്. മട്ടാഞ്ചേരി, എറണാകുളം, എറണാകുളം സെൻട്രൽ, തൃക്കാക്കര, ട്രാഫിക് ഈസ്റ്റ്, ട്രാഫിക് വെസ്റ്റ് എന്നീ സബ് ഡിവിഷനുകളിലെ അസി. കമ്മിഷണർമാരുടെ കീഴിലായി 1500 പൊലീസുകാരെ കൊവിഡ് പ്രതിരോധ പരിശോധനകൾക്കായി നിയോഗിച്ചിരുന്നു. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ പിക്കറ്റ് പോസ്റ്റുകളും ഏർപ്പെടുത്തി. 52 മൊബൈൽ പട്രോളിംഗ് യൂണിറ്റുകളും 39 ബൈക്ക് പട്രോളിംഗ് യൂണിറ്റുകളും പരിശോധനയ്ക്കായി രംഗത്തുണ്ട്.
എഫ്.എൽ.ടി.സികൾക്ക് അഞ്ച്
ലക്ഷം വീതം, ഓക്സിജനും ഉറപ്പാക്കും
എഫ്.എൽ.ടി.സി ആരംഭിക്കാൻ ജില്ലയിലെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ. ജില്ലയിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ മന്ത്രി വി.എസ്.സുനിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. എഫ്.എൽ.ടി.സികൾ ആരംഭിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കാൻ എല്ലാ പഞ്ചായത്തുകൾക്കും മന്ത്രി കർശന നിർദേശവും നൽകി.
രണ്ടു ദിവസത്തെ അധിക നിയന്ത്രണങ്ങൾ തുടരുന്നതുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലയിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി കളക്ടർ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേരത്തേയുണ്ടായിരുന്ന എഫ്.എൽ.ടി.സികൾ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കും. കൂടുതൽ ഹാളുകളും ഓഡിറ്റോറിയങ്ങളും ഏറ്റെടുക്കും. ഇവിടങ്ങളിൽ ഓക്‌സിജൻ സപ്ലൈ ചെയ്യാൻ കഴിയുന്ന സൗകര്യം ഒരുക്കണമെന്നും യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പാക്കുന്നതിനുള്ള കർശനമായ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ എല്ലാവരും കൂട്ടായ പ്രവർത്തനം നടത്തണമെന്ന് യോഗം വിലയിരുത്തി. പ്രാദേശിക തലത്തിലുള്ള നിരീക്ഷണവും ഇടപെടലുകളും ശക്തമാക്കും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കോർപ്പറേഷൻ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. ജനപ്രതിനിധികളുടെ ആവശ്യങ്ങളും നിർദേശങ്ങളും യോഗം ചർച്ച ചെയ്തു.