കളമശേരി: പ്രണയം നടിച്ച് വലയിലാക്കി കളമശേരി സ്വദേശിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പള്ളുരുത്തി കച്ചേരിപ്പടി ചാണിപറമ്പിൽ വീട്ടിൽ ആകാശി(20)നെ പൊലീസ് അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വരാപ്പുഴയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.