പളളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെയും പൊലീസിന്റെ നേതൃത്വത്തിൽ കടുത്ത നിയന്ത്രണമായിരുന്നു. വിവാഹം, ആശുപത്രി, വാക്സിൻ എടുക്കാൻ പോകുന്നവർ എന്നിവർക്കു മാത്രമായിരുന്നു വാഹനത്തിൽ അനുമതി നൽകിയത്.
അത്യാവശ്യകാര്യത്തിനല്ലാതെ കഴിഞ്ഞ 2 ദിവസവും ജനങ്ങൾ പുറത്തിറങ്ങിയില്ല. നിയമം ലംലിച്ച് വന്നവർക്ക് പൊലീസ് പിഴ ചുമത്തി. ഓരോ ജംഗ്ഷൻ കേന്ദ്രീകരിച്ചും പൊലീസ് കാര്യങ്ങൾ നിരീക്ഷിച്ചു. പലചരക്ക്, പച്ചക്കറി മാർക്കറ്റുകൾ, മാംസ വില്പനശാലകൾ, പെട്രോൾ പമ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങളും കടകളും അടഞ്ഞുകിടന്നു. പശ്ചിമകൊച്ചിയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ മേയ് 2 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തി. അടുത്ത ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് ആഹ്ളാദപ്രകടനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.