കൊച്ചി: ദിനംപ്രതി പെരുകുന്ന കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷകളും എസ്.എസ്.എൽ.സി, ഐ.ടി പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഓരോ പരീക്ഷകൾ കഴിയുമ്പോൾ നിരവധി കുട്ടികൾക്കും അദ്ധ്യാപകർക്കും കൊവിഡ് പോസിറ്റീവ് ആവുകയും പലർക്കും ക്വാറന്റെയിനിൽ ഇരിക്കേണ്ടിവരുന്ന ഗുരുതര സ്ഥിതിയാണ് നിലവിലുള്ളത്. സർക്കാർ അടിയന്തര ഇടപെടൽ നടത്തണം.