കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ രോഗികളുടെ എണ്ണം 300 കടന്നതോടെ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണിലാക്കുമെന്ന് സൂചന. ഇന്ന് പഞ്ചായത്ത് കമ്മിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത യോഗം ചേർന്ന് തീരുമാനം കളക്ടറെ അറിയിക്കും. എല്ലാ വാർഡുകളിലും രോഗികളുടെ എണ്ണം പ്രതിദിനം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ മാത്രം രോഗികൾ 22 പേരുണ്ട്.