കൂത്താട്ടുകളം: ഓണം കുന്ന് ക്ഷേത്രത്തൽ ഭക്തി നിറവിൽ പുന:പ്രതിഷ്ഠ നടന്നു. ശ്രീകോവിൽ വലിയമ്പലം സമർപ്പണവും ഇതോടനുബന്ധിച്ച് നടന്നു. പീഠവും ബിംബവും അഷ്ട ബന്ധക്രിയകളാൽ ഉറപ്പിച്ച് പൂജകൾ നടന്നു. തന്ത്രി മനയത്താറ്റ് പ്രകാശ് നമ്പൂതിരി, അജിതൻ നമ്പൂതിരി, വള്ളിയിൽ ഇല്ലത്ത് അജിത് നമ്പൂതിരി, പെരുമ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി, കടമ്പനാട്ട് ഇല്ലത്ത് വിഷ്ണുനമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. കോഴിപ്പിള്ളി പടിഞ്ഞാറമ്യാലിൽ സുന്ദരേശന്റെ നേതൃത്വത്തിൽ രാമചന്ദ്ര മാരാർ, രജീഷ് മുത്തോലപുരം, പി.എസ്. വൈശാഖ്, കലാപീഠം വിഷ്ണു, ജിതിൻ മാരാർ, പെരുമ്പിള്ളി ശ്രീരാഗ്, കലാനിലയം അതിൽ കുമാർ, രാകേഷ് കൊടുങ്ങൂർ എന്നിവരുൾപ്പെട്ട സംഘം പഞ്ചവാദ്യം അവതരിപ്പിച്ചു. ക്ഷേത്രഭാരവാഹികളായ ആർ.ശ്യാംദാസ്, പി.എസ്. ഗുണശേഖരൻ, കെ.ആർ.സോമൻ, എസ്. ശരത്, ജി.ബാലചന്ദ്രൻ നായർ, പി.ആർ. അനിൽകുമാർ, എൻ.ആർ. കുമാർ , കെ.എസ്.രാജപ്പൻ നായർ ,മനു വി.എൻ. എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ കലശപൂജ നടക്കും.