pic
കോതമംഗലത്ത് ബസ് സർവീസ് ഗ്രൂപ്പായ ഐഷാസ് നടത്തിയ വാക്സിൻ ചലഞ്ച് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കോതമംഗലത്തെ ബസ് സർവീസ് ഗ്രൂപ്പായ ഐഷാസ് ബസ് മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് സർവീസ് നടത്തി.എട്ട് ബസുകളാണ് ഐഷാസ് ഗ്രൂപ്പിനുള്ളത്.ഇന്നലെ രാവിലെ പത്തരക്ക് കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽൽ ആന്റണി ജോൺ എം.എൽഎ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യത് ആദ്യ കളക്ഷനും സ്വീകരിച്ചു. നഗരസഭാ വികസന സ്ഥിരം സമതി അദ്ധ്യക്ഷൻ കെ.എ.നൗഷാദ് അദ്ധ്യക്ഷനായി. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം.പി.അനിൽ കുമാർ , അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് ജോജി ഇടയാട്ട് , സെക്രട്ടറി സി.ബി. നവാസ് , നാസർ ഐഷാസ് എന്നിവർ പങ്കെടുത്തു.കഴിഞ്ഞ പ്രളയകാലത്തും ബസ് സർവീസ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഐഷാസ് ഗ്രൂപ്പ് സംഭാവന നൽകിയിരുന്നു.