കൊച്ചി:വാക്‌സിൻ ചലഞ്ചിൽ കൺസ്യൂമർ ഫെഡ് വർക്കേഴ്‌സ് അസോസിയേഷനിലെ (സി.ഐ.ടി.യു) മുഴുവൻ ജീവനക്കാരും പങ്കാളികളാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും കോർപ്പറേറ്റുകളെ സഹായിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. വാക്‌സിൻ ചലഞ്ചിലൂടെ സംസ്ഥാന സർക്കാരിന് ആശ്വാസവും പ്രതീക്ഷയും നൽകുന്ന സമീപനമാണ് മലയാളികൾ സ്വീകരിച്ചത്. കൺസ്യൂമർ ഫെഡിലെ മുഴുവൻ ജീവനക്കാരെയും വാക്‌സിൻ ചലഞ്ചിന്റെ ഭാഗമാക്കുന്നതോടൊപ്പം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും തീരുമാനിച്ചതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജനന്ദകുമാറും ജനറൽ സെക്രട്ടറി ഗഖ ജിജുവും അറിയിച്ചു