വൈപ്പിൻ: കൊവിഡ് നിയന്ത്രണ പരിശോധനയുടെ പേരിൽ വ്യാപാരികളിൽനിന്നും പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് സിം കാർഡ് ഡീലേഴ്‌സ് അസോസിയേഷൻ വൈപ്പിൻ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കച്ചവടം വളരെ മോശമായ അവസ്ഥയിൽ പിഴകൂടി വ്യാപരികൾക്ക് താങ്ങാനാവില്ലെന്ന് മേഖല പ്രസിഡന്റ് സി.എ. ഷാനവാസ് വ്യക്തമാക്കി. മാത്രമല്ല, പൊതു ജനങ്ങളുമായി എറ്റവും അധികം സമ്പർക്കം പുലർത്തുന്നത് വ്യാപാരി സമൂഹമായതിനാൽ പ്രത്യേക പരിഗണന നൽകി വ്യാപാരികൾക്ക് വാക്‌സിൻ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.