വൈപ്പിൻ : കൊവിഡ് വ്യാപനത്തിന്റെ പേരിൽ റേഷൻ കടകളുടെ പ്രവർത്തനസമയം ചുരുക്കിയ കട ഉടമകളുടെ സംഘടന എടുത്ത തീരുമാനം സിവിൽസപ്ലൈസ് വകുപ്പ് തള്ളി. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെയുമാണ് കട ഉടമകളുടെ സംഘടന തീരുമാനിച്ചത്. ഇന്നലെ മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ ഈ തീരുമാനം സിവിൽസപ്ലൈസ് അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ ജില്ലാ കളക്ടറുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും കടകൾ തുറന്ന്പ്രവർത്തിക്കേണ്ടതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ വ്യക്തമാക്കി.