k-g-marar
ബി.ജെ.പി.ഏലൂർ മുനിസിപ്പൽ കമ്മിറ്റി നടത്തിയ കെ.ജി.മാരാർ സ്മൃതിദിനം കൗൺസിലർ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.ജി.മാരാർ സ്മൃതി ദിനം കൗൺസിലർ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ.ആർ.രാജേഷ്, കൗൺസിലർമാരായ പി .ബി.ഗോപിനാഥ് , എസ്.ഷാജി, ചന്ദ്രികാ രാജൻ, അലുപുരം അനിൽ, ബൂത്ത് പ്രസിഡന്റ് സി.പി.ജയൻ, സെക്രട്ടറി ഷിജു, വൈസ് പ്രസിഡന്റ് വിജിഷ് തുടങ്ങിയവർ സംസാരിച്ചു.