ചിറ്റൂർ: കോർപറേഷൻ ജീവനക്കാരുടെ അനാസ്ഥ കാരണം ചിറ്റൂർ പുഴയുടെ തീരത്ത് മാലിന്യം കുന്നുകൂടുന്നതായി പരാതി. ലോറിയിലും മറ്റും കൊണ്ടുവരുന്ന മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ തള്ളുകയാണ്.
ഇതുമൂലം ഇവിടം നായ്ക്കളുടെ കേന്ദ്രമായി മാറുകയും നാട്ടുകാർക്ക് അവരുടെ ജീവന് ഭീഷണിയുയർത്തുന്ന അവസ്ഥയുമാണുള്ളത്. ഈ മാലിന്യങ്ങൾ പുഴയിൽ വീഴുന്നത് മൂലം പുഴയിലെ മത്സ്യസമ്പത്ത് നശിക്കുകയാണ്.