തൃപ്പൂണിത്തുറ: ഉദയംപേരൂർ കള്ളനോട്ട് കേസിലെ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ തൃപ്പൂണിത്തുറ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെയാണ് ഉദയംപേരൂർ പൊലീസ് വിശദമായ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങിയത്.
ഉക്കടം അൽ അമീൻ കോളനിയിൽ സെയ്ത് സുൽത്താൻ (32), കോയമ്പത്തൂർ സാറാമേട് വള്ളാൽ അഷറഫ് അലി (29), കോയമ്പത്തൂർ കറുപ്രിയൻ കോവിൽ വസന്തനഗർ സ്ട്രീറ്റിൽ അസറുദീൻ (29), കോയമ്പത്തൂർ കുറുമ്പോടുകാട് പള്ളി സ്ട്രീറ്റ് റിസാദ് (30), തൃശൂർ ചാവക്കാട് സീനമൻസിൽ റിഷാദ് ( 40) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. 2000 രൂപയുടെ 90 നോട്ടുകെട്ടുകളുമായി ഇവർ കഴിഞ്ഞയാഴ്ചയാണ് കോയമ്പത്തൂരിലെ ഉക്കടത്തുനിന്ന് പൊലീസ് പിടിയിലായത്..
കള്ളനോട്ടടിക്കാൻ ഉപയോഗിക്കന്ന ലാപ്ടോപ്പ്, കളർ (പിന്റിംഗ് മെഷീൻ തുടങ്ങിയവ ഇവരുടെ പക്കൽനിന്ന് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതിനാൽ പൊലീസ് സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.