മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവത്തനങ്ങൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധ സമരം സി.പി.എം ഏരിയാ കമ്മറ്റിയംഗം എ.പി സുഭാഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ്.കൃഷ്ണദാസ്, അജ്മില ഷാൻ, ബിഫി.ടി.ബാബു, ബാബു മുഫ്സൽ എന്നിവർ നേതൃത്വം നൽകി. പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങുക, മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യുക തുടങ്ങിിയ ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കൾ പഞ്ചായത്ത് പ്രസിഡന്റിനു നൽകി.