കളമശേരി: കൊവിഡ് വാക്സിൻ നൽകുന്നതിനെ സംബന്ധിച്ച ആശയക്കുഴപ്പം മൂലം ഏലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ തിക്കും തിരക്കും. ഇന്നലെ രാവിലെ ആറര മുതൽ ജനങ്ങൾ ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു. 9 മണിക്കാണ് വാക്സിൻ കൊടുക്കാൻ തുടങ്ങിയത്. ആദ്യമെടുത്തവരും സെക്കൻഡ് വാക്സിനു വന്നവരും ഉണ്ടായിരുന്നു. മുൻകൂട്ടി നിശ്ചയിക്കാതെ സെക്കൻഡ് വാക്സിൻ മാത്രം കൊടുക്കാൻ തീരുമാനിച്ചതാണ് തർക്കത്തിന് കാരണമായത്. കൗൺസിലർമാരുടെ സമയോചിതമായ ഇടപെടൽ മൂലം പിന്നീട് പ്രശ്നം പരിഹരിച്ചു.
ഇന്നു മുതൽ ഒരു വാർഡിൽ നിന്നും ആദ്യമെത്തുന്ന മൂന്നു പേർക്ക് ടോക്കൺ നൽകും.
ഇന്നലെ തൊട്ടടുത്ത പഞ്ചായത്തുകൾ , മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ആളുകൾ എത്തിയതിനാലാണ് തിരക്കുകൂടാൻ കാരണമെന്ന് കൗൺസിലർമാർ പറഞ്ഞു.