dyfi
ഡി.വൈ.എഫ്.ഐ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്ളക്കാഡുകളേന്തിയും അണുനശീകരണം നടത്തിയും പ്രതിഷേധിക്കുന്നു

കിഴക്കമ്പലം: പഞ്ചായത്തിനെതിരെ വ്യത്യസ്ത സമരവുമായി ഡി.വൈ.എഫ്.ഐ. പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, കൃഷിഭവൻ, ഹോമിയോ, മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് പ്രതിഷേധ പ്ളക്കാഡുകളുമേന്തി അണുനശീകരണം നടത്തി. രോഗികൾ 400 ലേക്കടുക്കോമ്പോൾ എഫ്.എൽ.ടി.സി തുടങ്ങാൻ പോലും തയ്യാറാകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി ജിൻസ് ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് സെക്രട്ടറി ടി.എ.അബ്ദുൾ സമദ്, മേഖല പ്രസിഡന്റ് അഡ്വ.അരുൺ നാരായണൻ, സെക്രട്ടറി ടി.ഷെഫീക് തുടങ്ങിയവർ നേതൃത്വം നൽകി.