a
കുന്നത്തുനാട് യൂണിയൻ നിർമ്മിച്ച ഗുരുകാരുണ്യ ഭവനങ്ങളുടെ താക്കോൽദാനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ നിർവ്വഹിക്കുന്നു.

കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ നിർമ്മിച്ച ഗുരുകാരുണ്യ ഭവനങ്ങളുടെ താക്കോൽദാനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ നിർവ്വഹിച്ചു. അന്യർക്കു നന്മ ചെയ്യാനാണ് ഓരോരുത്തരും പരിശ്രമിക്കേണ്ടതെന്നും ഗുരുദർശനത്തെ പ്രായോഗികതലത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ യോഗം പ്രവർത്തകർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തിൽ അകനാട്, കോടനാട് ശാഖകളിൽ നിർമ്മിച്ച ഗുരുകാരുണ്യ ഭവനങ്ങളുടെ താക്കോൽദാനമാണ് ജനറൽ സെക്രട്ടറി നിർവഹിച്ചത്.

ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ദീപം തെളിയി​ച്ചു. യൂണിയൻ ചെയർമാൻ കെ.കെ കർണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു, അമ്മിണി കർണൻ, ഏകോപന നേതൃസമിതി ചെയർമാൻ അഡ്വ.ബിജു കർണൻ, ജയൻ പാറപ്പുറം, ഒക്കൽ ശാഖാ പ്രസിഡൻറ് സദാനന്ദൻ , സൈബർ സേന ജില്ലാകമ്മിറ്റി അംഗം വേലു വി.എസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, കോടനാട് ശാഖാ പ്രസിഡന്റ് രാജൻ ടി.എൻ, സെക്രട്ടറി സാംബശിവൻ, അകനാട് ശാഖാ പ്രസിഡന്റ് സത്യൻ, സെക്രട്ടറി വിബിൻ, ബിനു കൃഷ്ണൻ, ദിലീപ് എ.കെ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.