പെരുമ്പാവൂർ: ഡയാലിസ് ആവശ്യമുള്ള രോഗികളെ സഹായിക്കുവാനായി പ്രവർത്തിക്കുന്ന അല്ലപ്ര കൊയ്‌നോണിയയിലെ മാർ ബസേലിയോസ് ഡയാലിസിസ് സെന്ററിലേക്ക് അക്വാടെക് വാട്ടർ ടാങ്ക് കമ്പനിയും പെരുമ്പാവൂർ ലയൺസ് ക്ലബും
ഡയാലിസിസ് മെഷിൻ കൈമാറി. അക്വാടെക് വാട്ടർടാങ്ക് കമ്പനിയുടെ കീഴിൽ വരുന്ന കാരീസ് പൈപ്പ്‌സ് ആൻഡ് റ്റൂബ്‌സിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് മെഷിൻ നൽകിയത്. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ ആർ.ജി. ബാലസുബ്രഹ്മണ്യനിൽ നിന്ന് മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലിത്ത ഡയാലിസിസ് മെഷിൻ ഏറ്റുവാങ്ങി. പെരുമ്പാവൂർ ലയൺസ് ക്ലബ് പ്രസിഡന്റും അക്വാടെക് സി.ഇ.ഒ.യുമായ ടി.പി.സജിയുടെ നേതൃത്വം നൽകി. ലയൺസ് ക്ലബ് ഭാരവാഹികളായ ഏല്യാസ് മാത്യു, എം.ഐ.വർഗീസ്, ഡോക്ടർ ബീന രവികുമാർ, ഫാദർ റ്റിനു തമ്പി എന്നിവർ സംസാരിച്ചു.