കൊച്ചി:കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകൂളം ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്കി കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്കും കത്ത് നല്കി.
രാജ്യത്ത് തന്നെ അതിവേഗം കൊവിഡ് പടരുന്ന നഗരമായി കൊച്ചി മാറിയിരിക്കുകയാണ്. ലോക്ഡൗണും കണ്ടെയ്‌ൻമെന്റ് സോണുമൊന്നും ഇതിനൊരു ശാശ്വത പരിഹാരമല്ല.പരമാവധി ആളുകളിലേക്ക് വാക്‌സിൻ അതിവേഗം എത്തിക്കുക എന്നത് മാത്രമാണ് ഏക പോംവഴിയെന്ന് എം.പി പറഞ്ഞു.