അപേക്ഷ തീയതി
ഒന്നും രണ്ടും സെമസ്റ്റർ എം.എ. (ഇക്കണോമിക്‌സ്) പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഏപ്രിൽ 28 വരെയും 525 രൂപ പിഴയോടെ ഏപ്രിൽ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഏപ്രിൽ 30 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

വൈവവോസി 30ന്
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. വിദ്യാർഥികളുടെ വൈവവോസി ഏപ്രിൽ 30ന് രാവിലെ 10 മുതൽ ഗൂഗിൾ മീറ്റിലൂടെ നടക്കും.

പരീക്ഷഫലം
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് അഞ്ചുവരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ് സി. (പി.ജി.സി.എസ്.എസ്.) ഐ.ടി. (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ് സി. ബയോസയൻസസ് (2019-2021 സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് നാലുവരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.