മൂവാറ്റുപുഴ: കൊവിഡ് രോഗികൾക്കായി മൂവാറ്റുപുഴ നഗരസഭയിൽ സി.എഫ്.എൽ.ടി.സി തുറന്നു.ഗവൺമെന്റ് മോഡൽ ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സെന്റർ നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എം.സലാം അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആശാ വിജയൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, രാജശ്രീ രാജു, ജോസ് കുര്യാക്കോസ്, കൗൺസിലർ ബിന്ദു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു .കൊവിഡ് രോഗികൾക്കാവശ്യമായ എല്ലാ സൗകര്യവും സെന്ററിൽ ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. 4 സ്റ്റാഫ് നഴ്സുമാരും 2 ഹെൽത്ത് ഇൻസ്‌പെക്ടർമാരും 4 ക്ലീനിംഗ് തൊഴിലാളികളും സെന്ററിൽ സേവനത്തിനായുണ്ട്.70 പേർക്ക് ചികിത്സ സൗകര്യമുള്ളതാണ് സെന്റർ.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.നഴ്‌സിംഗ് സ്റ്റേഷനും സ്റ്റാഫ് റൂമും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 2 വാട്ടർ കൂളർ ഇവിടെ സജ്ജമാക്കി. ഭക്ഷണം അടക്കം രോഗബാധിതർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും .