അങ്കമാലി :ജല സംരക്ഷണ ഉപമിഷൻ പഠനരേഖ പ്രാവർത്തികമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വേങ്ങൂർ യൂണിറ്റ് വാർഷികം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഹരിത കേരള മിഷന്റെ നിർദ്ദേശപ്രകാരം അങ്കമാലി നഗരസഭയിലെ ഹരിത മിഷൻ കർമ്മസമതി അംഗങ്ങളുടെയും ജലസേചന വകുപ്പിന്റെയും നേതൃത്വത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ഓൺലൈനിൽ നടന്ന സമ്മേളനം മേഖല പ്രസിഡന്റ് കെ.പി.നാരായണൻ മാസ്റ്ററുടെ ഭൗമദിന ചിന്തകളുടെ പ്രസക്തി എന്ന വിഷയാവതരണതോടെ ആരംഭിച്ചു. എസ്.കെ.മധു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.ആർ.ഷാജി (പ്രസി), എസ്.കെ.മധു (വൈസ്.പ്രസി) നിഷ ഗോപേഷ് (സെക്രട്ടറി ) വീണ സുരേഷ് (ജോ .സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.