മഞ്ഞപ്ര: പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം മഞ്ഞപ്ര ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഫാ.ജോസ് മാടൻ ആശീർവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ , ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ, ദേവസി മാടൻ, സിജു ഈരാളി, ഡോ. സെൽവിൻ സെബാസ്റ്റ്യൻ, ജോളിമാടൻ, റെന്നി പാപ്പച്ചൻ, രാജു അമ്പാട്ട്, ഷൈബി പാപ്പച്ചൻ, ബിജു പടയാടൻ എന്നിവർ പങ്കെടുത്തു.