helpdesk
ഡി വൈ എഫ് ഐ പാലിശ്ശേരിയിൽ സംഘടിപ്പിച്ച ഹെൽപ് ഡെസ്ക്

അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൊവിഡ് വാക്സിൻ രജിസ്ട്രേഷനു വേണ്ടി ഡി.വൈ.എഫ്. ഐ പാലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. എടക്കുന്ന് , പാലിശ്ശേരി, മുന്നൂർപ്പിള്ളി ,കാരമറ്റം എന്നീ കേന്ദ്രങ്ങളിലാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും ഏറെ സഹായകരമായിരുന്നു ഇത്. 500ലധികം പേർ ഇതുവരെ രജിസ്ട്രേഷൻ നടത്തി കഴിഞ്ഞതായി ഡി.വൈ.എഫ്.ഐ പാലിശ്ശേരി മേഖലാ സെക്രട്ടറി റോജിസ് മുണ്ടപ്ലാക്കൽ പ്രസിഡന്റ് ആഷിക് ഷാജി എന്നിവർ അറിയിച്ചു.