health
കണ്ടെയ്മെൻ്റ് സോണായി മാറിയ ശ്രീമൂലനഗരം പഞ്ചായത്തിലെ കട കമ്പോളങ്ങളിൽ നിയമം കർശനമാക്കിയ വിവരം പഞ്ചായത്ത് പ്രസിഡണ്ട് കെ.സി മാർട്ടിൻ അറിയിയ്ക്കുന്നു.

കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കണ്ടെയ്മെന്റ് സോൺ ആക്കിയ സാഹചര്യത്തിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കേസെടുക്കുമെന്ന് അറിയിച്ചു. കണ്ടെയ്നമെന്റ് സോണിൽ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പരസ്യ പ്രചാരണം നടത്തി . ഗ്രാമപഞ്ചായത്തിൽ 360 ഓളം പോസിറ്റീവ് കേസുകൾ നിലവിലുണ്ട് ,1096 രോഗികൾ സുഖം പ്രാപിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ തൊഴിൽ സ്ഥലത്തും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് തൊഴിൽ ഉടമകൾ ഉറപ്പ് വരുത്തണം. ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരുടെയും, ജീവനക്കാരുടെയും സേവനം വേണം. പഞ്ചായത്തിലെ സബ് സെന്ററുകളിൽ ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കണം. ശ്വാസംമുട്ട് രോഗികൾക്ക് ഓക്സിജൻ കൊടുക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും പ്രസിഡണ്ട് കെ.സി. മാർട്ടിൻ ആവശ്യപ്പെട്ടു.