panchikal

അങ്കമാലി: കുരുന്നുകളുടെ കുടുക്കയിലെ കൊച്ചു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വിഷുവിനും വിശേഷാവസരങ്ങളിലും ലഭിച്ച കൈ നീട്ടവും സമ്മാന തുകയുമാണ് എസ്.എൻ.ഡി.പി. കിടങ്ങൂർ ശാഖാ ഭാരവാഹിയായ പനഞ്ചിക്കൽ ചന്ദ്രന്റെ കൊച്ചുമക്കളായ അതിഥി,നദീ,സത്യഭാമ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസ് തുക ഏറ്റുവാങ്ങി. വാർഡ് അംഗം എം.എസ്.ശ്രീകാന്ത് പങ്കെടുത്തു.