മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ആവോലി ഗ്രമാപഞ്ചായത്തിൽ സർവ കക്ഷി യോഗം ചേർന്നു. യോഗത്തിൽ ഗ്രമാ പ‌ഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രദേശത്ത് അടിയന്തരമായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്നതിനും ക്വാറന്റൈനിൽ കഴിയുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭക്ഷ്യ ധാന്യങ്ങളും മരുന്നുകളും എത്തിച്ചുനൽകുവാനും തീരുമാനിച്ചു. യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർടികളുടേയും പ്രതിനിധികൾ പങ്കെടുത്തതായി പ്രസിഡന്റ് അറിയിച്ചു.